Connect with us

National

വിശ്വാസം തെളിയിക്കുമെന്ന് ബി ജെ പി; നാണംകെട്ട് ഇറങ്ങേണ്ടി വരുമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി|  മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ നാളെ അഞ്ചിന് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന കോടതി ഉത്തരവിനോട് പ്രതികരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. മഹാരാഷ്ട്ര നിയമസഭയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ വിജയിക്കുമെന്ന് ബി ജെ പി പ്രതികരിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സഭയിലെത്തുന്നതെന്നും എം എല്‍ എമാരില്‍ വിശ്വാസമുണ്ടെന്നും ബി ജെ പി പ്രതികരിച്ചു.
എന്നാല്‍ ബി ജെ പി നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ ഉണ്ടായത് വലിയ വിജയമാണ്. ബി ജെ പിയുടെ എല്ലാ വാദങ്ങളും കോടതി തള്ളിക്കളഞ്ഞു. അല്‍പ്പം ആത്മാഭിമാനമുണ്ടെങ്കില്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം ബി ജെ പിയുടെ കളികള്‍ അവസാനിച്ചതായും സത്യം വിജയിക്കുമെന്നും എന്‍ സി പി വക്താവ് നവാബ് മാലിക് പ്രതികരിച്ചു.ജനാധിപത്യം ഇപ്പോഴും പുലരുന്നുവെന്ന് വിളിച്ച് പറയുന്നതാണ് കോടതി ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest