Connect with us

Kerala

ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ: ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പിടിയില്‍

Published

|

Last Updated

കൊച്ചി|  ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി സംഘത്തിനെതിരെ പ്രതിഷേധം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ശബരിമലയിലേക്ക് പോകന്‍ കമ്മീഷണറുടെ ഓഫീസില്‍ സുരക്ഷ തേടിയെത്തിയ സംഘത്തിന് നേരതെ അയ്യപ്പ ധര്‍മ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാര്‍ കഴിഞ്ഞ തവണ മല ചവിട്ടിയ, തൃപ്തിയുടെ സംഘത്തോടൊപ്പം ചേര്‍ന്ന ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ പ്രയോഗിച്ചു. ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ആണ് സ്‌പ്രേ ഉപയോഗിച്ചത്. ഇയാളെ പോലീസ് പിടികൂടി.

പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകു സ്‌പ്രേ അടിച്ചതായി ബിന്ദു അമ്മിണി പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീനാഥിനെ പിടികൂടിയത്. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. തൃപ്തി ദേശായി അടക്കമുള്ള മറ്റുള്ളവര്‍ ഇപ്പോള്‍ പോലീസ് കമ്മീഷണറുടെ ഓഫീസിലാണുള്ളത്. ശബരിമല ദര്‍ശനത്തിന് സംഘം എത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്.

Latest