Connect with us

Kerala

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തില്‍

Published

|

Last Updated

കൊച്ചി |  യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ദര്‍ശനത്തിനായി തൃപ്തിയ ദേശായിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ദര്‍ശനത്തിനായി കേരളത്തില്‍. ഇന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് തിരിച്ചു. കഴിഞ്ഞ തവണ കനഗ ദുര്‍ഗക്കൊപ്പം ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ട്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഘം വിമാനമിറങ്ങിയത്. തൃപ്തിയെ കൂടാതെ ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് സംഘത്തിലുള്ളത്.

യുവതികള്‍ക്ക് സുപ്രീംകോടതി ശബരിമല ദര്‍ശനം വിലക്കിയിട്ടില്ലെന്നും ശബരിമലയിലേക്ക് പോകുമെന്നും തൃപ്തി ദേശായി പ്രതികരിച്ചു. സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും ഡി ജി പിക്കും കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിച്ചില്ലെന്നും തൃപ്തി പറഞ്ഞു. സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ശബരിമല ദര്‍ശനം നടത്തുമെന്ന് ഇവര്‍ വ്യക്തമാക്കി.

കഴിഞ്ഞ മണ്ഡലകാലത്തും ദര്‍ശനത്തിനായി തൃപ്തി എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാനാകാതെ മടങ്ങുകയായിരുന്നു. എന്നാല്‍ ബിന്ദു അമ്മിണിയും കനഗ ദുര്‍ഗയും ദര്‍ശനം നടത്തി കഴിഞ്ഞ തവണ ചരിത്രം സൃഷ്ടിച്ചിരുന്നു.

Latest