Connect with us

Kerala

കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ നിര്‍മാണത്തിലിരിക്കുന്ന ഭാഗം തകര്‍ന്നു വീണു; ആറ് തൊഴിലാളികള്‍ക്ക് പരുക്ക്

Published

|

Last Updated

കളമശേരി | കളമശേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കൊച്ചി ക്യാന്‍സര്‍ റിസര്‍ച് സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. സംഭവത്തില്‍ ആറ് തൊഴിലാളികള്‍ക്കു പരുക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയ ഭാഗമാണ് തകര്‍ന്ന് വീണത്.

അതേ സമയം അപകടം പുറത്തറിയാതിരിക്കാന്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ കരാറുകാരന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
കലക്ടറേയും പൊലീസിനെയും വിവരമറിയിച്ചതും നാട്ടുകാരാണ്. നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ഇവിടം സന്ദര്‍ശിച്ച് നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം അഞ്ചിനു സമര്‍പ്പിച്ചിരുന്നു. 2020 ജൂലൈ 31 ന് മുന്‍പു നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണു സര്‍ക്കാര്‍ കരാറുകാരനു നിര്‍ദേശം നല്‍കിയിട്ടുള്ളത്. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

Latest