Connect with us

Kozhikode

പ്രീമാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാമിന് തുടക്കം

Published

|

Last Updated

മാവൂർ | സംസ്ഥാന  ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മഹളറ ആർട്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ മാവൂരിലെ വിദ്യാർഥികൾക്ക് വേണ്ടി നാല് ദിവസം നീണ്ടു നിൽക്കുന്ന പ്രീമാരിറ്റൽ കൗൺസിലിംഗ്  പ്രോഗ്രാമിന് തുടക്കമായി.

കോളജ് സെമിനാർ ഹാളിൽ നടന്ന പരിപാടി  മാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റസാഖ്  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് സ്വാലിഹ് ഒ അധ്യക്ഷത വഹിച്ചു. മഹളറ ജനറൽ സെക്രട്ടറി മുഹമ്മദ് അലി മാസ്റ്റർ, പ്രീമാരിറ്റൽ കൗൺസിലിംഗ് കോച്ചിംഗ് സെന്റർ ഓഫീസ് സൂപ്രണ്ട്‌ ഷാഹിദ, പ്രോഗ്രാം കോർഡിനേറ്റർ നസീർ ചെറുവാടി, രഞ്ജിഷ് കെ പി, രതി സി, സൗപർണിക തുടങ്ങിയവർ സംസാരിച്ചു.

വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ മുനീറ, അഡ്വ. ഫസലുൽ ഹഖ്, അബ്ദുറഹ്മാൻ, ടി കെ അബ്ദുന്നാസർ എന്നിവർ നേതൃത്വം നൽകി.