ഇനി നിന്റെ ഗതി ആർക്കും വന്നു കൂടാ….

നിന്റെ വല്യുമ്മയുടെ പെൺകുഞ്ഞ് 1974ൽ മരിച്ചതും മതിയായ ചികിത്സ കിട്ടാതെയാണ്. നിന്റെ വല്യുപ്പ വീരാൻകുട്ടി 2009 ൽ മരിച്ചതും ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ്. ഇപ്പോൾ 2019ൽ നിന്റെ ജീവന് ആപത്തുണ്ടായപ്പോഴും വയനാട്ടിലെ ചികിത്സാ സംവിധാനം 1974-ലെ അതേ അവസ്ഥയിലാണ്. ഷഹ്‌ല ഷെറിനെ കുറിച്ച് അവളുടെ ഉമ്മയുടെ സഹോദരിയും മാധ്യമപ്രവർത്തകയുമായ ഫസ്‌ന ഫാത്തിമയുടെ കുറിപ്പ്.