ബീറ്റ്‌റൂട്ട് ചിപ്‌സ് ഉണ്ടാക്കാം

രുചിയിടം
Posted on: November 25, 2019 7:49 pm | Last updated: November 25, 2019 at 7:50 pm

വിരുന്നുകാർ വീട്ടിൽ വരുമ്പോഴെല്ലാം മിക്ക വീടുകളിലേയും സൽക്കാരം ചായയും ഏത്തക്കകൊണ്ടുണ്ടാക്കിയ ചിപ്‌സുമായിരിക്കും. മിക്കവർക്കും ഇത് ഇഷ്ടമായതുകൊണ്ടുതന്നെയാണ് ഇപ്പോൾ കിലോക്ക് മൂന്നൂറിലേറെ രൂപയും ചിപ്‌സിനുണ്ട്. പലപ്പോഴും നമ്മൾ കടയിൽ നിന്നാകും ഇതെല്ലാം വാങ്ങിക്കുക. എന്നാൽ ഒഴിഞ്ഞിരിക്കുന്ന സമയങ്ങളിൽ വീട്ടിൽ നിന്ന് ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ പലഹാരമാണിത്. എന്നാൽ, ഇത്തവണ നമ്മൾ ഉണ്ടാക്കുന്നത് ബീറ്റ്‌റൂട്ട് ചിപ്‌സാണ്. ഏറെ രുചികരമായ ബീറ്റ്റൂട്ട് ചിപ്സ് അധികം ചെലവ് ഇല്ലാ അനായാസം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ചേരുവകൾ :
ബീറ്റ്‌റൂട്ട് – 1 വലുത്
കടലപ്പൊടി – രണ്ട് ടീസ്പൂൺ
കോ ഫ്‌ലോർ – ഒരു ടീസ്പൂൺ
അരിപൊടി – ഒരു ടീസ്പൂൺ
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
മുളക് പൊടി – ഒരു ടീസ്പൂൺ
എണ്ണ – വറുക്കാൻ പാകത്തിൽ

തയ്യാറാക്കുന്നത് :
ബീറ്റ്‌റൂട്ട് വളരെ നേർമയായി നീളത്തിൽ അരിയുക. ബാക്കിയുള്ള ചേരുവകൾ ചേർത്ത് നന്നായി യോജിപ്പിക്കുക . ബീറ്റ്‌റൂട്ടിൽ നിന്നും വെള്ളം തനിയെ വാർന്നു പിരണ്ട് പിടിക്കുന്നത് വരെ കൈകൊണ്ട് മിക്‌സ് ചെയ്തു കൊടുക്കുക. തിളച്ച എണ്ണയിലേക്ക് ബീറ്റ്‌റൂട്ട് അടർത്തിയിട്ട് വറുത്തെടുത്താൽ സ്വാദുള്ള ബീറ്റ്റൂട്ട് ചിപ്സ് തയ്യാർ.

 

രുചിയിടത്തിലേക്ക് വീട്ടമ്മമാർക്കും കുറിപ്പുകളയക്കാം. വിഭവങ്ങളുടെ ഫോട്ടോ സഹിതമാണ് അയക്കേണ്ടത്.
വിലാസം
പത്രാധിപർ, രുചിയിടം, പ്രതിവാരം, സിറാജ് ദിനപത്രം. കിഴക്കേ നടക്കാവ്, കോഴിക്കോട്-673006
[email protected]