Connect with us

Kerala

ടെലഗ്രാം നിയമവരുദ്ധ പ്രവര്‍ത്തനങ്ങളുടെ പറുദീസ; നിയന്ത്രണം വേണമെന്ന് പോലീസ് ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: സമൂഹമാധ്യമ ആപ്ലിക്കേഷനായ ടെലഗ്രാം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പറുദീസയായി മാറിയെന്നും നിയന്ത്രിക്കേണ്ടത് അത്യാവശ്യമെന്നും സംസ്ഥാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ആരാണ് ഇത് ഉപയോഗിക്കുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥായാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും പോലീസ് കോടതിയെ അറിയിച്ചു. ടെലഗ്രാം ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹരജിയിലാണ് പോലീസ് ഇത്തരമൊരു മറുപടി നല്‍കിയത്. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കം നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അപ്പിലൂടെ നടക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിന് പോലീസിന് പരിമിതിയുണ്ട്. ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ പോലും സ്ഥാപനം നല്‍കുന്നില്ല.

ടെലഗ്രാമിന്റെ സെര്‍വറുകള്‍ അടക്കം വിദേശത്താണ്. രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ലെന്ന നിലയിലാണ് ആപ്പിന് പിന്നിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. സിനിമകളടക്കം ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആപ്പിനായി ഉപയോഗിക്കുന്ന നമ്പര്‍ പോലും കണ്ടെത്താനാകാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ആപ്പിലൂടെയുളള പല കുറ്റകൃത്യങ്ങള്‍ക്കും പിന്നിലുളളവരെ കണ്ടെത്താനാകുന്നില്ല. ടെലഗ്രാം ആപ്പിനെ നിയന്ത്രിക്കാന്‍ കേന്ദ്ര ഏജന്‍സികളാണ് അടിയന്തരമായി ഇടപെടേണ്ടതെന്നും ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്തെ നിയമങ്ങള്‍ ബാധകമാക്കേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാന പോലീസ് കോടതിയെ അറിയിച്ചു.

---- facebook comment plugin here -----

Latest