Connect with us

Kerala

ഷുഹൈബ് വധം: സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഷുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്.

സംസ്ഥാന പോലീസ് മേധാവി, സി ബി ഐ ഡയറക്ടര്‍ എന്നിവര്‍ക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

Latest