Connect with us

Kerala

കനകമല ഗൂഢാലോചന കേസ്: ആറ് പേര്‍ കുറ്റക്കാര്‍- ഒരാളെ വെറുതെവിട്ടു

Published

|

Last Updated

കൊച്ചി | കണ്ണൂര്‍ കനകമലയില്‍ ഐ എസിന്റെ യോഗം ചേര്‍ന്ന് കേരളത്തിന്റെ വിവിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതായി ചൂണ്ടിക്കാട്ടി എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍. ഒരാളെ എന്‍ ഐ എ കോടതി വെറുതെവിട്ടു. പ്രതികള്‍ക്ക് അല്‍പ്പ സമയത്തിനകം കൊച്ചി ന്‍െ ഐ എ കോടതി ശിക്ഷ വിധിക്കും. കോഴിക്കോട് സ്വദേശി മന്‍സീദ്, ചേലക്കര സ്വദേശി സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി റാഷിദ്, കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന്‍, തിരൂര്‍ സ്വദേശി സ്വഫ്‌വാന്‍, തിരുനെല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ആറാം പ്രതി കുറ്റ്യാടി സ്വദേശിയായ എന്‍ കെ ജാസിമിനെയാണ് വെറുതെവിട്ടത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പേര്‍ക്കെതിരെയും ചുമത്തിയ യു എ പി എയും കോടതി കണ്ടെത്തി.

2016 ഒക്ടോബറിലാണ് കേസിനാസ്പദമായ ഗൂഢാലോചന യോഗം നടന്നത്. ഇതില്‍ രണ്ട് കുറ്റപത്രങ്ങളായിരുന്നു എന്‍ ഐ എ സമര്‍പ്പിക്കപ്പെട്ടത്. കേസില്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കൊപ്പം വിചാരണ നേരിട്ടിരുന്ന സജീര്‍ എന്നയാള്‍ അഫ്ഗാനസ്ഥനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് പറയപ്പെടുന്നത്. കേസില്‍ 70 സാക്ഷികളെ വിസ്തരിച്ചു. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യു എ പി എയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്.