Connect with us

National

ബെംഗളൂരുവില്‍ ബണ്ട് തകര്‍ന്ന് തടാകം കരകവിഞ്ഞു; നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവില്‍ ഹുലിമാവ് പ്രദേശത്തെ തടാകം കരകവിഞ്ഞൊഴുകി നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. തടാകത്തിലെ ബണ്ട് പൊട്ടിയതാണ് വെള്ളം കര കവിയാന്‍ കാരണമായത്. അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തില്‍ ദുരിതബാധിതരായ 250ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോയി.

നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് ഒരു പൈപ്പ് സ്ഥാപിക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കുന്നിതിനിടെയാണ് ബണ്ട് പൊട്ടി ദുരന്തമുണ്ടായതെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും സിറ്റി മേയര്‍ എം ഗൗതം കുമാര്‍ പറഞ്ഞു. അഗ്നിശമന സേനയുടെയും മറ്റു അടിയന്തര സംവിധാനങ്ങളുടെയും സഹായത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി ബി പി എം) ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Latest