Connect with us

National

കാണാതായ ഒരു എം എല്‍ എയെകൂടി എന്‍ സി പി തിരിച്ചെത്തിച്ചു;  മറുഭാഗത്ത് ഇനി അജിത് അടക്കം രണ്ട് പേര്‍

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാര്‍ ബി ജെ പിക്കൊപ്പം ചേര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കാണാതായ മൂന്ന് എം എല്‍ എമാരില്‍ രണ്ട് പേരെയും എന്‍ സി പി ശരത് പവാര്‍ വിഭാഗം സ്വന്തം ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചു. മൂന്ന് ദിവസം മുമ്പ് കാണാതായ ഷഹപൂര്‍ എം എല്‍ എ ദൗലത്ത് ദറോഡയെ ഇന്ന് രാവിലെയാണ് മുംബൈയിലെ ഹയാത്ത് ഹോട്ടലിലെത്തിച്ചത്. ഹരിയാനയിലെ ഒരു ഹോട്ടലില്‍വെച്ചാണ് എന്‍ സി പിയുടെ യുവജന വിഭാഗം ദറോഡയെ കണ്ടെത്തിയത്. ഗുഡ്ഗാവിലെ ഒരു ഹോട്ടലില്‍വെച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എന്‍ സി പി എം എല്‍ എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലില്‍ അദ്ദേഹത്തെ എത്തിച്ചത്. നര്‍ഹരി സില്‍വര്‍ എന്ന ഒരു എം എല്‍ എയാണ് അജിത് പവാറിനൊപ്പം ഇനിയുള്ളത്. അദ്ദേഹത്തേയും ഉടന്‍ തിരിച്ചെത്തിക്കുമെന്ന് എന്‍ സി പി നേതൃത്വം അറിയിച്ചു.

അതിനിടെ അജിത് പവാറിനെ അനുനയിപ്പിച്ചട് ഫഡ്‌നാവിസ് മന്ത്രിസഭില്‍ നിന്ന് രാജിവെപ്പിക്കാനുള്ള ശ്രമവും എന്‍ സി പി തുടങ്ങിയിട്ടുണ്ട്. ഇതിനായി മുതിര്‍ന്ന എന്‍ സി പി നേതാവ് ഛഗന്‍ ഭുജ്ബാല്‍ ശരത് പവാറിന്റെ നിര്‍ദേശ പ്രകാരം അജിതുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ തിരികെയില്ലെന്ന ഉറച്ച നിലപാടിലാണ് അജതി പവാറെന്നാണ് റിപ്പോര്‍ട്ട്.

Latest