Connect with us

Kerala

ആയുധങ്ങളുമായി കണ്ണൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയില്‍

Published

|

Last Updated

കണ്ണൂര്‍ | മാരകായുധങ്ങളുമായി കണ്ണൂര്‍ കക്കാട് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയില്‍. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ പോലീസ് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ടു. പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഫസീമാണ് പിടിയിലായത്. വടിവാള്‍, സര്‍ജിക്കല്‍ ബ്ലേഡ്, ഇരുമ്പ് ദണ്ഡ് തുടങ്ങിയവ പ്രതിയില്‍ നിന്നും കണ്ടെടുത്തു. ആളൊഴിഞ്ഞ പറമ്പില്‍ ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതായ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധിക്കുകയായിരുന്നു.

പോലീസിനെകണ്ട മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടെങ്കിലും മുഹമ്മദ് കുടുങ്ങുകയായിരുന്നു. എന്ത് ആക്രമണം ലക്ഷ്യമിട്ടാണ് ആയുധങ്ങള്‍ ശേഖരിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായും തിരിച്ചില്‍ നടത്തുന്നുണ്ട്.

 

Latest