Connect with us

Oman

ഒമാനിൽ പ്രമേഹ രോഗികളുടെ എണ്ണം ആറ് ശതമാനം വർധിച്ചു

Published

|

Last Updated

മസ്‌കത്ത് | രാജ്യത്ത് കഴിഞ്ഞ വര്‍ഷം പ്രമേഹരോഗികളുടെ എണ്ണം ആറ് ശതമാനം വര്‍ധിച്ചെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പ്രമേഹത്തിന് ചികിത്സ തേടിയ പുതിയ രോഗികളുടെ എണ്ണം വര്‍ധിച്ചതായാണ് സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 6792 പ്രമേഹ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

അതിനിടെ, പ്രമേഹ രോഗ ചികിത്സയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിശീലന കോഴ്‌സ് രാജ്യത്ത് ആരംഭിച്ചു. പ്രമേഹ പഠനത്തിനുള്ള യൂറോപ്യന്‍ ഗള്‍ഫ് ഗ്രൂപ്പ് ആണ് കോഴ്‌സ് സംഘടിപ്പിച്ചത്. ലില്ലി ഡയബറ്റിസ് കമ്പനിയുടെ സഹായത്തോടെയും ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമിക ആരോഗ്യ രക്ഷാ ജനറല്‍ ഡയറക്ടറേറ്റിലെ സാംക്രമികേതര രോഗ വിഭാഗത്തിന്റെയും ഏകോപനത്തോടെയുമാണ് പരിശീലനം. പരിശീലനത്തില്‍ 250 പേര്‍ പങ്കെടുത്തു

---- facebook comment plugin here -----

Latest