Connect with us

Kerala

ഷഹലയുടെ മരണം: പ്രതികരിച്ചവര്‍ക്കെതിരെ ഭീഷണി; ആശങ്കയോടെ കുട്ടികള്‍

Published

|

Last Updated

ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ സഹപാഠികളെയും രക്ഷിതാക്കളേയും ചിലര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഷഹ്‌ലയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രതികരിച്ചവരേയും മൊഴി നല്‍കിയവരേയുമാണ് ഭീഷണിപ്പെടുത്തുന്നത്.

നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ അവിടെ തുടര്‍ന്നാല്‍ അധ്യാപകരുടെ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നാണ് കുട്ടികളും രക്ഷിതാക്കളും ആശങ്കപ്പെടുത്തുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും പിടിഎ ഭാരവാഹികള്‍ തിരുത്താന്‍ ശ്രമിച്ചുവെന്നു കുട്ടികള്‍ പരാതിപ്പെട്ടു. ബാലാവകാശ കമ്മീഷനു മുന്നില്‍ തെളിവു നല്‍കാന്‍ എത്തിയവരെയും ചിലര്‍ ഭീഷണിപെടുത്തിയതായും ആരോപണമുണ്ട്. ഒന്നുകില്‍ കുട്ടികളെ അവിടെ നിന്നു മാറ്റുക, അല്ലെങ്കില്‍ അധ്യാപകരെ മാറ്റണമെന്ന് എന്നും ഷഹ്‌ലയുടെ ബന്ധുക്കളും ആവശ്യമുന്നയിച്ചു.

Latest