Connect with us

Malappuram

വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥി മരിച്ചു

Published

|

Last Updated

മലപ്പുറം | വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കിടങ്ങഴി അബ്ദുസ്സലാം ബാഖവിയുടെ മകൻ ഖാസിം എം വി (24) മരിച്ചു. മലപ്പുറം മഅ്ദിൻ അക്കാദമി മുത്വവ്വൽ ഒന്നാം വർഷ വിദ്യാർഥിയാണ്. വ്യാഴാഴ്ച രാത്രി രണ്ട് മണിയോടെ പൂക്കോട്ടൂരിൽ വെച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ ആയിശ.

മയ്യിത്ത് നിസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മഅ്ദിൻ ഗ്രാൻഡ് മസ്ജിദിലും വൈകീട്ട് 3.30ന് ഷാപ്പിൻ കുന്ന് ജുമാ മസ്ജിദിലും നടക്കും.