Connect with us

National

ആര്‍എസ്പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | ആര്‍എസ്പി ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ക്ഷിതി ഗോസ്വാമി അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.ആര്‍എസ്പിയുടെ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ക്ഷിതി ഗോസ്വാമി 2018 ഡിസംബറിലാണ് ആര്‍എസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്നത്.

ആര്‍എസ്പിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലുടെയായിരുന്നു പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്.പശ്ചിമ ബംഗാളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Latest