Connect with us

National

'കുടുംബവും പാര്‍ട്ടിയും പിളര്‍ന്നു'; ഞെട്ടലില്‍നിന്നും മുക്തയാകാതെ സുപ്രിയ സുലെ

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്ക് പിന്തുണ നല്‍കിയ അജിത് പവാറിന്റെ നടപടിക്കെതിരെ എന്‍സിപി നേതാവും പവാറിന്റെ മകളുമായ സുപ്രിയ സുലെ രംഗത്ത്. ശരത് പവാറുമായി വിയോജിച്ചാണ് അജിത്ത് പവാര്‍ ബിജെപിക്കൊപ്പം പോയതെന്ന് സുപ്രിയ സുലെ സ്ഥിരീകരിച്ചു. “കുടുംബവും പാര്‍ട്ടിയും പിളര്‍ന്നതായി” തന്റെ വാട്‌സാപ്പ് സ്റ്റാറ്റസില്‍ സുപ്രിയ സുലെ കുറിച്ചു. വാട്‌സാപ്പ് സ്റ്റാറ്റസ് അവരുടെ നിലപാട് തന്നെയാണെന്ന് സുപ്രിയയുടെ ഓഫീസ് സ്ഥികരീച്ചിട്ടുണ്ട്.

 ജീവിതത്തില്‍ ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയില്ല. ജീവിതത്തില്‍ ഇങ്ങനെ ചതിക്കപ്പെടുന്നത് ഇതാദ്യമായാണ്. അയാളെ ഒരു പാട് സ്‌നേഹിച്ചിരുന്നു, സംരക്ഷിച്ചിരുന്നു. എന്നിട്ടിപ്പോള്‍ എനിക്ക് എന്താണ് തിരിച്ച് കിട്ടിയതെന്ന് നോക്കൂ… മറ്റൊരു വാട്‌സാപ്പ് സ്റ്റാറ്റസില്‍ സുപ്രിയ സുലെ കുറിച്ചു. അജിത് പവാറിന്റെ നീക്കം അപ്രതീക്ഷിത ആഘാതമാണ് ശരത് പവാറിന്റെ പാര്‍ട്ടിക്കും കുടുംബത്തിനുമുണ്ടാക്കിയിരിക്കുന്നത്.

Latest