Connect with us

Kerala

എന്‍സിപിയെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കുന്നു, കൈവിടില്ല: എ വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം: ഇടതുമുന്നണി കേരളത്തില്‍ എന്‍സിപിയെ കൈവിടില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ . കേരളത്തിലെ എന്‍സിപി, മഹാരാഷ്ട്രയിലെ തീരുമാനം അംഗീകരിച്ചിട്ടില്ല. കേരളത്തിലെ എന്‍സിപി എന്നും ഇടത് മതേതര രാഷ്ട്രീയ നിലപാടിനൊപ്പമായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ എന്‍സപി നേതാവ് അജിത് പവാര്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിനോടായിരുന്നു വിജയരാഘവന്റെ പ്രതികരണം.എന്‍സിപിയുടെ ദേശീയ നേതൃത്വം അറിയാതെയാണ് ഇങ്ങനെയൊരു തീരുമാനം മഹാരാഷ്ട്രയിലുണ്ടാത്. എന്‍സിപിയെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കുകയാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മത നിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍സിപിയെ പുറത്താക്കണമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. എന്‍സിപിയെ പുറത്താക്കി സിപിഎം സത്യസന്ധത തെളിയിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു .