Connect with us

National

സോണിയയോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് സഞ്ജയ് നിരുപം

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന രാഷ്ട്രീയ നാടകങ്ങളില്‍ കോണ്‍ഗ്രസിന് വലിയ തെറ്റ് പറ്റിയതായി ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം. ശിവസേനയുമായി സഖ്യം ചേരുന്നത് കോണ്‍ഗ്രസ് ചിന്തിക്കാന്‍ പോലും പാടില്ലായിരുന്നു. ഇതിനുള്ള നീക്കം പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു. സോണിയാ ജിയോട് തനിക്ക് ഒന്നേ പറയാനുള്ളു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അടിയന്തിരമായി പിരിച്ചുവിടണം. മഹാരാഷ്ട്രയില്‍ ഇന്ന് നടന്ന സംഭവ വികാസങ്ങളില്‍ താന്‍ സന്തുഷ്ടനാകുമെന്നാവും ചിലര്‍ കരുതിയിരിക്കുന്നത്. എന്നാല്‍ അങ്ങേയറ്റത്തെ വിഷമത്തിലാണ്.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയ വ്യക്തിയായിരുന്നു സഞ്ജയ് നിരുപം. ശിവസേനയുമായുള്ള സഖ്യം പാര്‍ട്ടിയെ ദീര്‍ഘകാലത്തേക്ക് ബാധിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശില്‍ ബി സെ് പിയുമായി സഖ്യമുണ്ടാക്കി കോണ്‍ഗ്രസ് ഒരു തെറ്റ് ചെയ്തു. അതിനുശേഷം കോണ്‍ഗ്രസിന് ഇന്നുവരെ അവിടെ മുന്നോട്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് അതേ തെറ്റ് നമ്മള്‍ മഹാരാഷ്ട്രയിലും ആവര്‍ത്തിക്കുന്നു. ശിവസേന സര്‍ക്കാറിലെ മൂന്നാം കക്ഷിയാകുന്നത് കോണ്‍ഗ്രസിനെ അവിടെ തന്നെ അടക്കം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

---- facebook comment plugin here -----

Latest