Connect with us

Kerala

മഹാരാഷ്ട്രയിലെ പാര്‍ട്ടി നീക്കം അംഗീകരിക്കില്ല; കേരളത്തില്‍ ഇടതിനൊപ്പം ഉറച്ച് നില്‍ക്കും- തോമസ് ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ എന്‍ സി പി ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി. കേരളത്തിലെ എന്‍ സി പി മാഹാരാഷ്ട്രയിലെ പുതിയ നീക്കം അംഗീകരിക്കില്ല. പുതിയ നീക്കം സബന്ധിച്ച് ശരത് പവാറുമായി കേരള ഘടകം ചര്‍ച്ച ചെയ്യും. അദ്ദേഹത്തിന്റെ അറിവോടെയാണ് ഇത് നടന്നതെന്ന് കരുതുന്നില്ല. എന്ത് തീരുമാനം മഹാരാഷ്ട്രയിലുണ്ടായാലും ഇത് എന്‍ സി പി കേരള ഘടകത്തെ ബാധിക്കില്ല. വര്‍ഷങ്ങളായി തങ്ങള്‍ ഇടതിനൊപ്പമാണ്. മതനിരേക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ച് നില്‍ക്കും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മതേതര സര്‍ക്കാറിനെ ശക്തിപ്പെടുത്തും. പാലായിലും വട്ടിയൂര്‍കാവിലും ഉണ്ടായത് പോലുള്ള വിജയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

മാഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് കോണ്‍ഗ്രസിനും പങ്കുണ്ട്. സോണിയാ ഗാന്ധിയുടെ ഇടത്തും വലത്തും നിന്ന് ഉപദേശിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.