Connect with us

Kerala

മഹാരാഷ്ട്ര: എല്ലാം ചതിയും നാടകവും- കെ സി വേണുഗോപാല്‍

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്ക്കരിച്ച എന്‍ സി പിയുടെ നടപടി ചതിയെന്ന് എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍. ശരദ് പവാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് അറിയാമായിരുന്നു. കൃഷിക്കാരുടെ പ്രശ്‌നമാണ് ചര്‍ച്ച ചെയ്യതതെന്നായിരുന്നു പവാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത് മുന്‍കൂട്ടിയുള്ള നാടകമായിരുന്നുവെന്നാണ്. ഇന്ന് സഖ്യ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുമെന്ന് പവാര്‍ പറഞ്ഞിരുന്നു. പക്ഷേ ഇത്തരം ഒരു നീക്കം പ്രതീക്ഷിച്ചില്ല. ബി ജെ പിയെ മാറ്റി നിര്‍ത്തി ഭരണമുണ്ടാക്കാനാണ് കോണ്‍ഗ്രസ് എല്ലാ വിട്ടുവീഴ്ചകളും ചെയ്തത്. പക്ഷേ എന്‍ സി പി ചതിച്ചു. ശരത് പവാര്‍ അറിഞ്ഞു കൊണ്ടാണോ ഈ രാഷ്ട്രീയ മാറ്റമെന്ന് വ്യക്തമല്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

Latest