Connect with us

National

ചതിക്ക് എന്‍ സി പി മറുപടി പറയണമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിയില്‍ സഖ്യ സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന് നടത്താനിരിക്കെ അപ്രതീക്ഷിതമായി ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്ക്കരിച്ച എന്‍ സി പി നടപടിയില്‍ ഞെട്ടലുളവാക്കുന്നതെന്ന് കോണ്‍ഗ്രസ്. എന്‍ സി പി പിന്നില്‍ നിന്ന് കുത്തി. ഈ നടപയില്‍ ആശ്ചര്യമല്ല. ഞെട്ടലാണുണ്ടായത്. എന്‍ സി പി നേതൃത്വം മറുപടി പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ജാ മാധ്യമങ്ങളോട് പറഞ്ഞത്.

ഉപമുഖ്യമന്ത്രി അജിത് പവാറിന് 22 എന്‍ സി പി എം എല്‍ എമാരുടെ പിന്തുണയാണ് ലഭിച്ചതെന്നാണ് അറിയുന്നത്. ശിവസേനയുടെ ചില നേതാക്കളും ഇവര്‍ക്ക് പിന്തുണ നല്‍കിയതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ഇത്തരമൊരു നീക്കത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് എന്‍ സി പി നേതാവ് നവാബ് മാലിക് പ്രതികരിച്ചത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയും കോണ്‍ഗ്രസും എന്‍ സി പിയും തമ്മിലുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു അപ്രതീക്ഷിതമായ ഈ രാഷ്ട്രീയ നീക്കം. ബി ജ െപിയുടെ ഈ രാഷ്ടരീയ നീക്കത്തില്‍ പകച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസും ശിവസേനയും.

 

---- facebook comment plugin here -----

Latest