Connect with us

Gulf

'അതിജീവനത്തിന്റെ വായന'- പ്രവാസി വായന കാമ്പയിന് ദമാമില്‍ തുടക്കമായി

Published

|

Last Updated

ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ സി എഫ് ) ഗള്‍ഫ് കൗണ്‍സിലിന് കിഴില്‍ പ്രസിദ്ധീകരിക്കുന്ന “പ്രവാസി വായന” യുടെ ആറാമത് കാമ്പയിന്റെ ഭാഗമായി ദമാം-സീക്കോ സെക്ടര്‍ നടത്തിയ “കൊടിയേറ്റം” പരിപാടി

ദമാം | ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ സി എഫ് ) ഗള്‍ഫ് കൗണ്‍സിലിന് കിഴില്‍ പ്രസിദ്ധീകരിക്കുന്ന “പ്രവാസി വായന” യുടെ ആറാമത് കാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദമാമില്‍ തുടക്കമായി. “അതിജീവനത്തിന്റെ വായന” എന്ന ശീര്‍ഷകത്തില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ വ്യത്യസ്ത പരിപാടികള്‍ക്ക് സീക്കോ സെക്ടറില്‍ നടന്ന “കൊടിയേറ്റം “പരിപാടി അന്തിമ രൂപം നല്‍കി.

മുന്നൊരുക്കം, ഫീല്‍ഡ് കാമ്പയിന്‍, വരിക്കാരെ പുതുക്കല്‍ തുടങ്ങിയവ കാമ്പയിന്‍ കാലയളവില്‍ നടക്കും. സാംസ്‌കാരിക സംവാദം, വായന കഫെ, വായന ദിനം തുടങ്ങിയവ വരും ദിവസങ്ങളില്‍ അനുബന്ധമായി നടക്കും.
സെക്ടര്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ് സിദ്ധീഖ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ദമാം സെന്‍ട്രല്‍ കമ്മിറ്റി അംഗം യൂസുഫ് സഅദി അയ്യങ്കേരി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സംഘടനാ പ്രസിഡന്റ് ഹാരിസ് ജൗഹരി ആദര്‍ശ പഠനവും അഡ്മിന്‍ & പി ആര്‍ സെക്രട്ടറി മുനീര്‍ തോട്ടട
അതിജീവനത്തിന്റെ വായന എന്ന വിഷയവും അവതരിപ്പിച്ചു .

പ്രൊവിന്‍സ് സെക്രട്ടറി നാസിര്‍ മസ്താന്‍ മുക്ക്, സെക്ടര്‍ പ്രസിഡന്റ് സിദ്ധീഖ് സഖാഫി പദ്ധതികള്‍ അവതരിപ്പിച്ചു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ലത്വീഫ് പള്ളത്തടക്ക പ്രസംഗിച്ചു. സെക്ടര്‍ സമിതി അംഗങ്ങളായി ചെയര്‍മാന്‍: സിദ്ധീഖ് മുസ്ലിയാര്‍ അല്‍-ശാത്തി. ക്യാപ്റ്റന്‍: റിയാസ് ആലംപാടി. അംഗങ്ങള്‍: ഹസൈനാര്‍ ഹാജി, മുഹമ്മദ് ഫൈസി, അബ്ദുസ്സലാം സഖാഫി, ലത്വീഫ് പള്ളത്തടുക്ക, ഹമീദ് ഉപ്പള എന്നിവരെ തിരഞ്ഞെടുത്തു