Connect with us

National

ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്ന് ശിവസേന എംഎല്‍എമാര്‍; മറ്റ് രണ്ട് പേരുകള്‍ നിര്‍ദേശിച്ച് ഉദ്ധവ്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് സാവന്തിന്റെയും സഞ്ജയ് റാവത്തിന്റെയും പേരുകള്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. രാവിലെ താക്കറെ ഭവനമായ മാതോശ്രീയില്‍ ശിവസേന എംഎല്‍എമാര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷനായ ഉദ്ധവ് താക്കറേയെ ചുമതലപ്പെടുത്തുകയായിരുന്നു.

ഉദ്ധവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് അരവിന്ദ് സാവന്തിന്റേയും സഞ്ജയ് റാവത്തിന്റേയും പേരുകള്‍ എന്‍ സി പിയുടേയും കോണ്‍ഗ്രസിന്റേയും മുന്നില്‍ ഉദ്ധവ് വെച്ചത്. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്, എന്‍ സി പി നേതാക്കള്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ വിജയകരമായി അവസാനിച്ചതോടെ സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകും. തുടര്‍ന്ന് ശനിയാഴ്ച ഗവര്‍ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

---- facebook comment plugin here -----

Latest