Connect with us

Kerala

ഷഹല ഷെറിന്റെ മരണം: എസ് എഫ് ഐ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ ക്ലാസില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട് കലക്ടറേറ്റിലേക്ക് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കലക്ടറേറ്റിലേക്ക് ഓടിക്കയറി. രണ്ടാമത്തെ ഗേറ്റുവഴിയാണ് പ്രവര്‍ത്തകര്‍ അകത്തേക്ക് പ്രവേശിച്ചത്. വനിതാ പോലീസടക്കം ഇവരെ തടയാന്‍ ആവശ്യത്തിന് പോലീസുണ്ടായിരുന്നില്ല. പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തുംതള്ളുമായതോടെ പോലീസ് പ്രതിശഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ബുധനാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണ് മരണത്തിന് കാരണമായത്. ഷെഹ്‌ലയുടെ മരണത്തില്‍ സംസ്ഥാനത്തെങ്ങും കടുത്തപ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

Latest