Connect with us

Kerala

ഡ്രൈവര്‍മാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് കഞ്ചാവ് വില്‍പ്പന നത്തുന്നയാള്‍ കോഴിക്കോട് മൊഫ്യുസില്‍ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് പിടിയിലായി. വയനാട് അമ്പലവയല്‍ സ്വദേശി ബാബുവിനെ(54) എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നും 33 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോഴിക്കോട് നഗരത്തിലെത്തുന്ന ദീര്‍ഘദൂരവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നു എന്ന
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്പ്ഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

പുലര്‍ച്ചെ അഞ്ച് മണിക്കും ഏഴ് മണിക്കുമിടയിലാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് വാഹാനാപകടങ്ങള്‍ കാരണമാകുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അസമയങ്ങളിലുള്ള പരിശോധന ശക്തിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest