Connect with us

Kerala

ഷഹല ഷെറിന്റെ മരണം: ആരോഗ്യ വകുപ്പ് അന്വേഷണം നടത്തും- മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ഥിനി മരിച്ച സംഭവം ആരോഗ്യവകുപ്പ് അന്വേഷിക്കും. സംഭവത്തില്‍ ആശുപത്രികളുടെ വീഴ്ചയെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിച്ച കുട്ടിയെ ചികിത്സിക്കുന്നതില്‍ നാല് ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുക. കുട്ടിക്ക് ചികിത്സ വൈകിയെന്ന് ഡിഎംഒ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.

Latest