Connect with us

Kerala

ഷഹലയുടെ മരണം കേരളം ഏറ്റെടുത്ത വിഷയം; വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണം: ജില്ലാ ജഡ്ജി

Published

|

Last Updated

വയനാട്| സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍നിന്നും പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി ഷഹല മരിച്ച സംഭവത്തില്‍ ജില്ലാ ജഡ്ജി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ ബത്തേരി സര്‍വജന സ്‌കൂളിലെത്തി പരിശോധന നടത്തി. ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചിരുന്നു എന്നും സ്‌കൂളിലെത്തി പരിശോധന നടത്തിയതിന്റെ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കേരളം ഏറ്റെടുത്ത വിഷയമാണ് ഷഹലയുടെ മരണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയാണ് വേണ്ടത്. ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം. അതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു. കേവലം ഒരു പരിശോധനയില്‍ കാര്യം ഒതുക്കാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമഗ്രമായ റിപ്പോര്‍ട്ടും അതില്‍ നടപടിയും ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി വ്യക്തമാക്കി. ദയനീയ സാഹചര്യമാണ് സ്‌കൂളിലെന്ന് വിലയിരുത്തിയ ജില്ലാ ജഡ്ജി പ്രധാന അധ്യാപകന്‍ അടക്കം അധ്യാപകര്‍ക്കുണ്ടായ വീഴ്ചയെ  എടുത്തു പറയുകയും ചെയ്തു. ”

അതിനിടെ വിദ്യാര്‍ഥിനിയുടെ മരണത്തെ തുടര്‍ന്ന് പ്രതിഷേധവും ശക്തമാകുകയാണ്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ചു നടത്തി

---- facebook comment plugin here -----

Latest