Connect with us

Kerala

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ബാലക്ഷേമസമതി കേസെടുത്തു

Published

|

Last Updated

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്തതെന്ന് ബാലക്ഷേമ സമിതി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. സംഭവത്തില്‍ ഡിഎംഒയോടും ഡെപ്യൂട്ടി ഡയറക്ടറോടും ഇന്നുതന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു അരവിന്ദാക്ഷന്‍ അറിയിച്ചു.

വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ കളക്ടറും ഉത്തരവുകളിറക്കി. സ്‌കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഉത്തരവ്. ജില്ലയിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വയനാട്ടില്‍ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest