Connect with us

Kerala

മരട് ഫ്ളാറ്റ് : രണ്ട് കേസുകള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാത്തതുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസും മേജര്‍ രവിയുടെ കോടതിയലക്ഷ്യഹര്‍ജിയും വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് രണ്ട് കേസുകളും പരിഗണിക്കുന്നത്.

ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി വിളിച്ചുവരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഫ്‌ളാറ്റുകള്‍ എപ്പോള്‍ പൊളിക്കുമെന്ന വിശദമായ പദ്ധതി സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചു. ഇതിനിടെ, ഒന്നിലേറെ കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയിലെത്തി. മരട് ഫ്‌ളാറ്റുകള്‍ തീരദേശനിയമം ലംഘിച്ചത് പരിശോധിക്കാന്‍ നിയോഗിച്ച സമിതിക്കും ചീഫ് സെക്രട്ടറിക്കുമെതിരേയാണ് പരാതികള്‍.

Latest