Connect with us

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര മന്ത്രി; പ്രതിഷേധിച്ച് കേരള അംഗങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന കേന്ദ്ര മന്ത്രിയുടെ വാദത്തില്‍ ലോക്‌സഭയില്‍ കേരള അംഗങ്ങളുടെ പ്രതിഷേധം. ഇടുക്കി എം പി. ഡീന്‍ കുര്യാക്കോസാണ് അണക്കെട്ടിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചത്. മേഖലയില്‍ ഭൂചലന സാധ്യതയുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും പരാമര്‍ശിച്ചു. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ജല വിഭവ ശക്തി മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ഇതിനോട് പ്രതികരിച്ചത്. ഡാമിന് ഭൂചലന ഭീഷണി ഇല്ലെന്നാണ് എല്ലാ പഠനത്തിലും വ്യക്തമായിട്ടുള്ളതെന്ന് ജലശക്തി മന്ത്രി പറഞ്ഞു.

അതേസമയം, പുതിയ ഡാം നിര്‍മിക്കാന്‍ കേരളവും കേന്ദ്രവും സമവായത്തില്‍ എത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു. പുതിയ ഡാം പണിയുന്നതിനുള്ള നിര്‍ദേശത്തോട് തമിഴ്‌നാട് യോജിക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍ എന്നിവര്‍ വ്യക്തമാക്കി.
.

Latest