Connect with us

Kerala

സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ശാസന

Published

|

Last Updated

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം എല്‍ എയെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ശാസന. റോജിജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ഐ സി ബാലകൃഷ്ണന്‍ എന്നിവരെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്. നിയമസഭയുടെ സാമാന്യ മര്യാദയും ചട്ടങ്ങളും ലംഘിച്ചതിന് 303-ാം ചട്ടപ്രകാരമാണ് നടപടി. ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ നടപടി അംഗീകരിക്കാനുള്ള ജനാധിപത്യ ബോധം ഉയര്‍ത്തിപ്പിടിക്കണമെന്നും എല്ലാകാലത്തും അതുണ്ടായിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍, കക്ഷിനേതാക്കളുടെ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെയുള്ള ഏകപക്ഷീയമായ നടപടിയാണ് സ്പീക്കര്‍ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 2015-മാര്‍ച്ചില്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്തി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള അന്നത്തെ പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കറുടെ കസേര എടുത്തെറിഞ്ഞതിന്റെ ചിത്രങ്ങളും പ്ലക്കാര്‍ഡുകളുമേന്തിയാണ് യു ഡി എഫ് അംഗങ്ങള്‍ ഇന്ന് സഭയിലെത്തിയിരുന്നത്. എം എല്‍ എക്ക് മര്‍ദനമേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയും ചെയ്തു,.

---- facebook comment plugin here -----

Latest