Connect with us

National

വാട്സാപ്പിലൂടെ വീഡിയോ വൈറസ് ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി സി ഇ ആര്‍ ടി

Published

|

Last Updated

ന്യൂഡല്‍ഹി: വാട്സാപ്പിലൂടെ വീഡിയോ വൈറസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടാകുന്ന സുരക്ഷാ വീഴ്ച, ഹാക്കിംഗ് എന്നിവ തടയുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം-ഇന്ത്യ (സി ഇ ആര്‍ ടി) യാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.

എം പി 4 ഫയല്‍ രൂപത്തിലുള്ള ഈ വൈറസിന് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശേഷിയുണ്ട്. വൈറസാണെന്നു തിരിച്ചറിയാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്താല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. എന്നാല്‍, വാട്സാപ്പിന്റെ പുതിയ പതിപ്പ് ഉപയോഗിച്ചാല്‍ ഈ വൈറസിന്റെ ആക്രമണം തടയാനാകും.

Latest