Connect with us

National

റോഡ് നിര്‍മാണം തടസ്സപ്പെടുത്തുന്ന ജനപ്രതിനിധികള്‍ക്കെതിരെ അന്വേഷണം വേണം: മന്ത്രി ഗഡ്കരി

Published

|

Last Updated

ന്യൂഡല്‍ഹി: റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ജനപ്രതിനിധികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കത്തയച്ചു. നേരത്തേ ചില പ്രാദേശിക നേതാക്കള്‍, എം പിമാര്‍, എം എല്‍ എമാര്‍ എന്നിവര്‍ക്കെതിരെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ തടസ്സപ്പെടുത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് സി ബി ഐക്കും എന്‍ഫോഴ്സ്മെന്റിനും അയച്ച കത്തില്‍ ഗഡ്കരി ആവശ്യപ്പെട്ടിട്ടുള്ളത്.

കരാറുകാരും സര്‍ക്കാരിതര സംഘടനകളുമാണ് വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ക്കെതിരെ പരാതി ഉന്നയിച്ചിട്ടുള്ളത്. പ്രാദേശിക നേതാക്കള്‍ കരാറുകാരോട് പണം ചോദിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ചരക്കുനീക്കം നടത്തുന്നവരെ ചെക്ക്പോസ്റ്റുകളില്‍ വെച്ച് ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ക്രമക്കേട് കണ്ടെത്താന്‍ റെയ്ഡുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest