Connect with us

Kerala

സിസ്റ്റര്‍ അഭയയുടെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് നിര്‍ണായക മൊഴി

Published

|

Last Updated

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമാണെന്നാണ് കോടതിയില്‍ സാക്ഷിമൊഴി. ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമിയാണ് കോടതിയില്‍ നിര്‍ണായക മൊഴി നല്‍കിയത്.അഭയയുടെ തലയില്‍ ആറ് മുറിവുകളുണ്ടായിരുന്നു. ഇതില്‍ തലയോട്ടിയുടെ മധ്യ ഭാഗത്തേറ്റ മുറിവാണ് മരണത്തിനു കാരണമായത്. കൈക്കോടാലി പോലുള്ള ആയുധം കൊണ്ട് ശക്തമായി അടിച്ചതാകാം മുറിവുണ്ടാകാന്‍ ഇടയാക്കിയതെന്നും കന്തസ്വാമി കോടതി മുമ്പാകെ പറഞ്ഞു. സാക്ഷികള്‍ പലരും കൂറുമാറിക്കൊണ്ടിരിക്കുന്നതിനിടെ കന്തസ്വാമിയുടെ മൊഴി കേസില്‍ വഴിത്തിരിവുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചുമാണ് കേസില്‍ അന്വേഷണം നടത്തിയത്.അഭയ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസും ക്രൈം ബ്രാഞ്ചും കണ്ടെത്തിയത്. പിന്നീട് കേസ് സി ബി ഐ ഏറ്റെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

Latest