Connect with us

National

സോണിയക്കും രാഹുലിനും സഞ്ചരിക്കാന്‍ ഇനി ബുള്ളറ്റ് പ്രൂഫ് കാറുമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: എസ് പി ജി സുരക്ഷ പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നേരത്തെ അനുവദിച്ചിരുന്ന കാറുകളും കേന്ദ്രം പിന്‍വലിച്ചു. നേരത്തെ ബുളറ്റ് പ്രൂഫ് റേഞ്ച് റോവറും ഫോര്‍ച്യൂണറുമായിരുന്നു ഇരുവര്‍ക്കും അനുവദിച്ചിരുന്നത്. ഇതിന് പകരം പത്ത് വര്‍ഷം മുമ്പ് വിപണിയിലിറങ്ങിയ ടാറ്റാ സഫാരി കാറാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെ എസ് പി ജി സുരക്ഷയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രം സി ആര്‍ പി എഫ് സുരക്ഷ നല്‍കുകയായിരുന്നു. എസ് പി ജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമന്ത്രിയുടേയും മറ്റ് ഉന്നത വ്യക്തികളുടേയും സുരക്ഷക്കായി എസ് പി ജി രൂപവത്ക്കരിച്ചിരുന്നത്. എന്നാല്‍ രണ്ടാമതും വലിയ ഭൂരിഭക്ഷത്തില്‍ രാജ്യത്ത് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ നെഹ്‌റു കുടുംബത്തിന്റെ എസ് പി ജി സുരക്ഷ എടുത്തുകളയുകയായിരുന്നു.