Connect with us

Gulf

ഹൂത്തികള്‍ പിടികൂടിയ കപ്പലുകള്‍ വിട്ടയച്ചതായി ദക്ഷിണ കൊറിയ

Published

|

Last Updated

പ്രതീകാത്മക ചിത്രം

സന്‍ആ/സിയോള്‍ | യെമനിലെ ഹൂത്തി മിലീഷ്യകള്‍ പിടികൂടിയ മൂന്ന് കപ്പലുകളും പതിനാറ് ജീവനക്കാരെയും വിട്ടയച്ചതായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലാണ് ഹൂത്തികള്‍ ചെങ്കടലിന്റെ തെക്ക് ഭാഗത്ത് നിന്നും ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രില്ലിങ് റിഗ് വലിച്ചുകൊണ്ടുപോകുന്നതിനിടെ കൊറിയന്‍ ഡ്രില്ലിംഗ് റിഗും ,സഊദി ടഗ്, സഊദി റാബിഗ് 3 യും എന്നീ കപ്പലുകള്‍ സായുധരായ ഹൂത്തികള്‍ പിടിച്ചെടുത്തത്. ഈ സംഭവം അന്താരാഷ്ട്ര തലത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

കപ്പലുകള്‍ യെമന്‍ സമുദ്ര അതിര്‍ത്തി ലംഘിച്ചത് കൊണ്ടാണ് പിടിച്ചെടുത്തതെന്നും ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജീവനക്കാരെയും മൂന്ന് കപ്പലുകളെയും വിട്ടയച്ചതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു .2014 ല്‍ യെമന്‍ തലസ്ഥാനമായ സന്‍ആ ഹൂത്തികള്‍ കീഴടക്കിയ ശേഷം സന്‍ആയും സിയോളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ ഭാഗമായാണ് കപ്പല്‍ വിട്ടയച്ചത്.കഴിഞ്ഞ വര്‍ഷവും ചെങ്കടലിന്റെ തെക്ക് ഭാഗത്തുള്ള ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെയും ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു

Latest