Connect with us

National

രാജസ്ഥാന്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് കനത്ത തിരിച്ചടി; കോണ്‍ഗ്രസ് നേട്ടം കൊയ്തു

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്റെ ബിജെപിക്ക് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് 961 സീറ്റുകള്‍ നേടിയപ്പോള്‍ 737 സീറ്റുകള്‍ നേടാനെ ബിജെപിക്ക് സാധിച്ചുള്ളു. ഇന്നലെ പ്രഖ്യാപിച്ച ഫലത്തില്‍ തിരഞ്ഞെടുപ്പ് നടന്നയിടങ്ങളില്‍ 49 തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ ആധിപത്യം നേടി.
കഴിഞ്ഞ ശനിയാഴ്ചയാണ് രാജസ്ഥാനില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടന്നത്. 2105 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ പകുതിയും കോണ്‍ഗ്രസ് നേടി.

ഡിസംബറില്‍ കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഫലങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഖെലോട്ട് പറഞ്ഞത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് അശോക് ഖെലോട്ട് വ്യക്തമാക്കി. ബഹുജന്‍ സമാജ് പാര്‍ട്ടി 16 വാര്‍ഡുകള്‍ നേടിയപ്പോള്‍ സിപിഎം മൂന്നും എന്‍സിപി രണ്ടും വാര്‍ഡുകള്‍ നേടിയിട്ടുണ്ട്.രാജസ്ഥാന്റെ 33 ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 7942 പേര്‍ മത്സരിച്ചതില്‍ 2832 പേര്‍ സ്ത്രീകളായിരുന്നു.