തടസങ്ങളെല്ലാം മാറാന്‍ പോകുന്നു; മഹാരാഷ്ട്രയില്‍ ഡിസംബറിന് മുന്നേ സര്‍ക്കാര്‍ വരും: സഞ്ജയ് റാവത്ത്

Posted on: November 20, 2019 12:16 pm | Last updated: November 20, 2019 at 3:20 pm

മുംബൈ| മഹാരാഷ്ട്രയില്‍ അടുത്ത ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ തീരുമാനമാകുമെന്നു ശിവസേന വക്താവ് സഞ്ജയ് റാവുത്ത്. 56 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകും. ഡിസംബറിന് മുമ്പേ മഹാരാഷ്ട്രയില്‍ കരുത്തുറ്റ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും റാവുത്ത് പറഞ്ഞു.

എന്‍ സി പി നേതാവ് ശരദ് പവാര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വ്യാഴാഴ്ച 12 മണിയോടെ മഹാരാഷ്ട്രയിലെ സര്‍ക്കാറിന്റെ ചിത്രം വ്യക്തമാകും. എല്ലാ തടസങ്ങളും മാറാന്‍ പോവുകയാണെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു.