Connect with us

Kerala

ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരണ സമരം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം |ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരണ സമരം തുടങ്ങി. രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് ഒപി ബഹിഷ്‌കരിക്കുന്നത്.

അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങളില്‍ സമരം ബാധകമല്ല.
2009 ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണം അവസാനമായി നടപ്പാക്കിയത്. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ ഈമാസം 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനും ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചു.

Latest