Connect with us

Kerala

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍

Published

|

Last Updated

കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയിരുന്ന അപ്പീല്‍ പിന്‍വലിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നാല് വയസ്സിന് മുകളിലുള്ള എല്ലാവരും ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍, ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. കേന്ദ്ര നിയമത്തിന് അനുസൃതമായിഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഇറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Latest