Connect with us

Career Education

നാവികസേനയിൽ എം ആർ സെയിലർ

Published

|

Last Updated

നാവികസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസേഴ്‌സ് (എസ് എസ് സി), സെയിലേഴ്‌സ് ഫോർ മെട്രിക് റിക്രൂട്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് സി തസ്തികയിൽ 144ഉം സെയിലർ തസ്തികയിൽ നാനൂറും ഒഴിവുകളുണ്ട്.

സെയിലേഴ്സ്

എം ആർ- 2020 ബാച്ചിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്മാർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഷെഫ്, സ്റ്റിവാർഡ്, ഹൈജീനിസ്റ്റ് തസ്തികയിലാണ് നിയമനം. ഉദ്യോഗാർഥികൾ പത്താം ക്ലാസ് പാസ്സായിരിക്കണം.

ഷെഫ്: ഭക്ഷണം പാചകം ചെയ്യാൻ അറിഞ്ഞിരിക്കണം. സ്റ്റിവാർഡ്: ഓഫീസേഴ്‌സ് മെസ്സുകളിൽ ഭക്ഷണം വിളമ്പുന്നതാണ് ജോലി. ഹൈജീനിസ്റ്റ്: ശുചിമുറി ഉൾപ്പെടെ വൃത്തിയാക്കണം.

പ്രായം: ഒക്ടോബർ ഒന്ന് 2000ത്തിനും മുപ്പത് സെപ്തംബർ 2003നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പരിശീലന കാലയളവിൽ 14,600 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 47,600- 69,100 സ്‌കെയിലിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ വരെ പ്രമോഷൻ ലഭിക്കാം.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് നിയമനം. 215 രൂപയാണ് അപേക്ഷാ ഫീസ്. www.joinindiannavy.gov.in വഴി യാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നവംബർ 23നും 28നും ഇടയിൽ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

എസ് എസ് സി ഓഫീസർ

ഏഴിമല നാവിക അക്കാദമിയിലേക്ക് എസ് എസ് സി ഓഫീസർ- ജനുവരി 2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ് എസ് സി എൻ എ ഐ സി, എയർ ട്രാഫിക് കൺട്രോളർ, ഒബ്‌സർവർ, പൈലറ്റ്, ലോജിസ്റ്റിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ജനറൽ സർവീസ്/ ഹൈഡ്രോ കേഡർ എന്നിവയാണ് എക്‌സിക്യൂട്ടീവ് ബ്രാഞ്ച്. ടെക്‌നിക്കൽ ബ്രാഞ്ച്: എസ് എസ് സി എൻജിനീയറിംഗ് ബ്രാഞ്ച്. ഇലക്ട്രിക്കൽ ബ്രാഞ്ച്. എജ്യുക്കേഷൻ ബ്രാഞ്ച്: എസ് എസ് സി എജ്യുക്കേഷൻ.

ബി ഇ/ ബി ടെക് ബിരുദമുള്ളവർക്ക് ടെക്‌നിക്കൽ, എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ ബി ഇ/ എം എസ് സി ഉള്ളവർക്ക് എജ്യുക്കേഷൻ ബ്രാഞ്ചിലേക്ക് അപേക്ഷിക്കാം.
അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി നവംബർ 29 മുതൽ ഡിസംബർ 19 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.

Latest