Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പൊതു കടവും ആളോഹരി കടവും വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നീങ്ങുകയാണെന്ന് വി ഡി സതീശന്‍ നോട്ടീസില്‍ പറഞ്ഞു. ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇതിന്റെ സൂചനയാണ്. നികുതി വകുപ്പില്‍ അരാജകത്വമാണ് നടമാടുന്നത്.

എന്നാല്‍, കേന്ദ്രത്തില്‍ ലഭിക്കേണ്ട നികുതി കുടിശ്ശിക ലഭിക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുള്ളതെന്നും നടപ്പു മാസം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ധനമന്ത്രി തോമസ് ഐസക്‌ മറുപടി നല്‍കി. സാമ്പത്തിക പ്രയാസം വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

അതിനിടെ, സംസ്ഥാനത്തെ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കാന്‍ കഴിയാത്ത ധനമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Latest