Connect with us

Ongoing News

അടുത്ത മാസം മുതൽ നിരക്കുയർത്താൻ വൊഡാഫോൺ ഐഡിയ

Published

|

Last Updated

മുംബൈ | അടുത്ത മാസം ഒന്ന് മുതൽ നിരക്കുയർത്താൻ വോഡാഫോൺ ഐഡിയ. കോൾ, ഡാറ്റ, എസ് എം എസ് എന്നിവയുടെയെല്ലാം നിരക്ക് വർധിക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് നിരക്ക് വർധനയെന്ന് കമ്പനി അറിയിച്ചു.

നിരക്ക് വർധനയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം ജിയോ മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള സൗജന്യ കോൾ നിർത്തലാക്കി നിരക്ക് ഏർപ്പെടുത്തിയിരുന്നു. വോഡാഫോൺ സർക്കാറിന് 44200 കോടി കുടിശ്ശിക നൽകാനുണ്ട്. ജിയോ ഇന്ത്യൻ വിപണിയിലുണ്ടാക്കിയ മത്സരം കാരണം ഏതാനും മാസം മുമ്പാണ് വോഡാഫോണും ഐഡിയയും ലയിച്ചത്.