Connect with us

Kerala

സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പോകാന്‍ ഹൈക്കോടതി അനുമതി

Published

|

Last Updated

കൊച്ചി: സ്വകാര്യ വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ഹൈക്കോടതിയുടെ അനുമതി. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് പോകുന്നതില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ പമ്പയിലേക്ക പോകുന്ന വാഹനങ്ങള്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം നിലക്കലില്‍ പാര്‍ക്ക് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിലക്കലിലും പമ്പക്കും ഇടയില്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ദര്‍ശനം കഴിഞ്ഞ തീര്‍താടകരെ കൊണ്ടുപോകാന്‍ വാഹനങ്ങല്‍ക്ക് പമ്പയിലേക്ക് പോകാമെന്നും കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് സ്വകാര്യ വാഹനത്തില്‍ പോകാന്‍ കഴിയും.

12 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. മാത്രമല്ല ഇരുചക്ര വാഹനങ്ങള്‍ക്ക് കൂടി ഇളവനുവദിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അക്കാര്യം പിന്നീട് ഹര്‍ജിക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി നിലപാടെടുത്തിരിക്കുന്നത്. ചെറുവാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി പ്രസന്നകുമാര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.

 

Latest