Connect with us

Kerala

ഓവറോള്‍ കിരീടം ഉറപ്പിച്ച് പാലക്കാട്: സ്‌കൂള്‍ വിഭാഗത്തില്‍ മാര്‍ ബേസില്‍

Published

|

Last Updated

കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് സമാപനം കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കിരീട പോരാട്ടത്തില്‍ പാലക്കാട് തന്നെ മുന്നില്‍. 85 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 169.33 പോയിന്റുമായി പാലക്കാട് ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തിന് 150.33 പോയിന്റാണുള്ളത്. 95 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. സ്‌കൂളുകളില്‍ പാലക്കാട് കെ എം എച്ച് എസ് കുമരംപുത്തൂരിനെ പിന്നിലാക്കി എറണാകുളം മാര്‍ ബേസില്‍ മുന്നില്‍ കടന്നു. 61.33 പോയിന്റാണ് മാര്‍ ബേസിലിനുള്ളത്. കുമരംപുത്തൂരിന് 56.33 പോയിന്റുണ്ട്.

സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഇരിങ്ങാലക്കുട എന്‍ എച്ച് എസ് എസിലെ വാങ് മയൂം മുക്റം ഇന്നലെ ട്രിപ്പിള്‍ സ്വര്‍ണം തികച്ചതിനു പിന്നാലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം ജി വി രാജയിലെ എസ് അക്ഷയ്‌യും ട്രിപ്പില്‍ സ്വര്‍ണം നേടി. ഇന്ന് രാവിലെ നടന്ന 800 മീറ്റര്‍ ഓട്ടത്തിലാണ് അക്ഷയ് മൂന്നാം സ്വര്‍ണം കരസ്ഥമാക്കിയത്. നേരത്തെ 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടിയിരുന്നു. ഉച്ചക്ക് ശേഷം പ്രധാനമായും 200 മീറ്റര്‍ ഓട്ടവും 4×400 റിലേകളുമാണ് പൂര്‍ത്തിയാകാനുള്ളത്.

---- facebook comment plugin here -----

Latest