Connect with us

Kerala

കുറ്റ്യാടിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

കോഴിക്കോട്: കുറ്റ്യാടി കക്കട്ടിലെ അമ്പലക്കുളങ്ങരയിയിലുള്ള
പാര്‍ട്ടി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍. കക്കട്ട് സ്വദേശി വടക്കേ മുയ്യാട്ടുമ്മല്‍ ദാമോദരനേ (ദാമു)യാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ദാമുവിനെ കാണാതായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.