Connect with us

National

ഫാത്വിമയുടെ മരണം; ആഭ്യന്തര അന്വേഷണ ആവശ്യത്തോട് മുഖം തിരിച്ച് ഐ ഐ ടി

Published

|

Last Updated

ചെന്നൈ: ഫാത്വിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് മദ്രാസ് ഐ ഐ ടി. പോലീസ് അന്വേഷണം നടന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു അന്വേഷണം നടത്താനാകില്ലെന്ന് സ്ഥാപന അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ആവശ്യമുന്നയിച്ച് ഐ ഐ ടി വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചു. ചിന്ത ബാര്‍ എന്ന എന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തകരായ അസര്‍, ജസ്റ്റിന്‍ എന്നിവരാണ് തുടക്കത്തില്‍ നിരാഹാരം കിടക്കുന്നത്. രാവിലെ 11ഓടെയാണ് ഇവര്‍ നിരാഹാരം തുടങ്ങിയത്.

ഇതിനു മുമ്പ് കാമ്പസില്‍ വേറെയും മരണങ്ങളുണ്ടായപ്പോഴും ഐ ഐ ടി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഫാത്വിമയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരോട് ഹാജരാവാന്‍ കാണിച്ച് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest