Connect with us

Kerala

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

Published

|

Last Updated

തിരുവനന്തപുരം: ചാര്‍ജ് വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകള്‍ നവംബര്‍ 22 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമരം മാറ്റിവച്ചു. ഉടമകള്‍ ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധനയടക്കമുള്ള കാര്യങ്ങളില്‍ ഡിസംബര്‍ ആദ്യ വാരത്തില്‍ ചര്‍ച്ച നടത്താമെന്ന് ബസുടമകള്‍ക്ക് മന്ത്രി ഉറപ്പു നല്‍കി.

മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കുക, വിദ്യാര്‍ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടു വച്ചിട്ടുള്ളത്.

Latest